Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lok Sabha MPs

ഉ​ദ്ധ​വ് ക്യാ​മ്പി​ലും രാ​ഷ്ട്രീ​യ ഭൂ​ക​മ്പം: 6 ശി​വ​സേ​ന എം​പി​മാ​ർ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​ന ഉ​ദ്ധ​വ് ബാ​ലാ​സാ​ഹേ​ബ് താ​ക്ക​റെ പാ​ർ​ട്ടി​യെ പി​ള​ർ​പ്പി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ട് 6 ലോ​ക്‌​സ​ഭാ എം​പി​മാ​ർ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി. പാ​ർ​ട്ടി​യി​ൽ നി​ന്ന് മാ​റി പ്ര​ത്യേ​ക ഗ്രൂ​പ്പാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​ർ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ സ​മീ​പി​ച്ച​തോ​ടെ ഉ​ദ്ധ​വ് ക്യാ​മ്പി​ലെ ര​ണ്ടാ​മ​ത്തെ പി​ള​ർ​പ്പ് ഔ​ദ്യോ​ഗി​ക ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. ജൂ​ൺ 21-ഓ​ടെ ഇ​വ​ർ മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക ശി​വ​സേ​ന​യു​മാ​യി ല​യി​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യി​ൽ മൊ​ത്ത​മു​ള്ള 9 ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ 6 പേ​രും വി​മ​ത നീ​ക്ക​ത്തി​ന് തു​നി​ഞ്ഞ​തോ​ടെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഇ​വ​ർ​ക്ക് ല​ഭി​ക്കും.

സ​ഞ്ജ​യ് ജാ​ദ​വ്, സ​ഞ്ജ​യ് ദേ​ശ്മു​ഖ്, ഓം​രാ​ജെ നിം​ബാ​ൽ​ക്ക​ർ, ഭാ​വു​സാ​ഹേ​ബ് വ​ക്ചൗ​രെ, നാ​ഗേ​ഷ് പാ​ട്ടീ​ൽ അ​സ്തി​ക​ർ, സ​ഞ്ജ​യ് ദി​ന പാ​ട്ടീ​ൽ എ​ന്നി​വ​രാ​ണ് വി​മ​ത സം​ഘ​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്നും ആ​ദി​ത്യ താ​ക്ക​റെ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​ർ വി​ട്ടു​നി​ന്നി​രു​ന്നു. ബി​ജെ​പി​യും ഷി​ൻ​ഡെ പ​ക്ഷ​വും ചേ​ർ​ന്ന് ന​ട​ത്തു​ന്ന 'ഓ​പ്പ​റേ​ഷ​ൻ ടൈ​ഗ​ർ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ എം​പി​ക്കും 15 കോ​ടി രൂ​പ വീ​തം അ​ഡ്വാ​ൻ​സ് ന​ൽ​കി​യാ​ണ് വി​ല​യ്‌​ക്കെ​ടു​ക്കു​ന്ന​തെ​ന്ന് ഉ​ദ്ധ​വ് പ​ക്ഷ​ത്തെ മു​തി​ർ​ന്ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് ആ​രോ​പി​ച്ചു. എ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് നി​ല​വി​ൽ യാ​തൊ​രു ഭീ​ഷ​ണി​യു​മി​ല്ലെ​ന്നും ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വി​മ​ത​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ര​വി​ന്ദ് സാ​വ​ന്ത്, അ​നി​ൽ ദേ​ശാ​യി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്ധ​വ് പ​ക്ഷ നേ​താ​ക്ക​ൾ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. എം​പി​മാ​രു​ടെ കൂ​റു​മാ​റ്റ വാ​ർ​ത്ത​ക​ൾ ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം നാ​ളെ രാ​വി​ലെ 11 മ​ണി​ക്ക് ഡ​ൽ​ഹി​യി​ലെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ലോ​ക്‌​സ​ഭാ എം​പി​മാ​രും യോ​ഗ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ചീ​ഫ് വി​പ്പ് അ​നി​ൽ ദേ​ശാ​യി 'വി​പ്പ്' പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നാ​ള​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത എം​പി​മാ​ർ​ക്കെ​തി​രെ അ​യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലേ​ക്ക് പാ​ർ​ട്ടി നീ​ങ്ങു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. 2022-ൽ 40 ​എം​എ​ൽ​എ​മാ​രെ കൂ​ടെ​ക്കൂ​ട്ടി ഏ​ക്നാ​ഥ് ഷി​ൻ​ഡെ പാ​ർ​ട്ടി പി​ള​ർ​ത്തി​യ​തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ പാ​ർ​ല​മെ​ന്‍റ​റി ത​ല​ത്തി​ലും ഉ​ദ്ധ​വ് താ​ക്ക​റെ നേ​രി​ടു​ന്ന​ത്.

Latest News

Corehub Up